കൃഷ്ണനെ അറിയാമോ

കൃഷ്ണനെ അറിയാമോ...
ഞങ്ങടെ കൃഷ്ണനെ അറിയാമോ...
സഖാവിനെ അറിയാമോ
ആ.. രണഗാഥയറിയാമോ (2)

കരിവന്നൂരിനും അറിയാം....
മങ്ങാടിക്കുന്നിനും അറിയാം (2)
തണ്ടെറുത്തിട്ടും .....
വാടാതങ്ങനെ നിൽപ്പാണവനൊരു ചെമ്പനിനീർപ്പൂവ്
അവനൊരു നാടിൻ..
തേങ്ങലാണേങ്ങലാണ്.....
ഉയിരാണുശിരാണ്

കൃഷ്ണനെ അറിയാമോ...
ഞങ്ങടെ കൃഷ്ണനെ അറിയാമോ...
സഖാവിനെ അറിയാമോ
ആ.. രണഗാഥയറിയാമോ

മുറുകും മുഷ്ടിയിലേന്തിയ...
നേരിൻ ഊർജ്ജവുമായ്....
കൂത്തുപറമ്പിൻ തെരുവിൽ അലറിയ
ധീര യുവത്വങ്ങൾ..... (2)
അണി ചേർന്നു കൃഷ്ണനും അണി ചേർന്നു
അണി ചേർന്നു കൃഷ്ണനും അണി ചേർന്നു
ആവേശം കൊണ്ടാർത്തു വിളിച്ചവർ..
ഈങ്ക്വിലാബ്... സിന്ദാബാദ്....
എസ് എഫ് വൈ... സിന്ദാബാദ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Krishnane ariyamo