പ്രണയസന്ധ്യയൊരു

പ്രണയ സന്ധ്യയൊരു വെണ്‍സൂര്യന്റെ വിരഹമറിയുന്നുവോ
വെറുതെ നെഞ്ചിലൊരു വാര്‍തിങ്കള്‍ തിരിയുമെരിയുന്നുവോ (2)
പുലര്‍നിലാവിന്റെ യമുനയില്‍ ചന്ദ്രകാന്തമലിയുന്നുവോ
കനവിലായിരം കനകമേഘം കടൽ വരയ്ക്കുന്നുവോ (പ്രണയ..)

പാട്ടില്‍ എന്‍ പാട്ടില്‍ സ്വര പത്മരാഗങ്ങള്‍ തേടി
നോക്കില്‍ എന്‍ നോക്കില്‍ മണിമയില്‍പ്പീലികള്‍ ചൂടി
അനുരാഗിലമായ തപസ്സില്‍ ജല ജീവാഞ്ജലിയായി
ഒരു ജലരാശിയിലൊരു മഴമണിയായ്
പൊഴിയാൻ വരാം ഞാന്‍ (പ്രണയ..)

കിനാവിന്റെ കാണാദ്വീ‍പിൽ അമാവാസിരാവില്‍
നിലാത്താരമാമെന്‍ ജന്മം കണ്ടില്ല നീ
ആകാശം ഇരുൾ മൂടുമ്പോള്‍
മുറിവേല്‍ക്കുന്നൊരു മനസ്സോടെ
മഴ നനഞ്ഞ ശലഭം പോലെ
തിരികേ യാത്രയായ് ( പ്രണയ..)

 

Ore Kadal | Pranaya Sandhyayoru song