നഗരം വിധുരം

നഗരം വിധുരം എരിയും ഹൃദയം
തീരാ ദൂരം ജന്മാന്തരങ്ങളിലൂടിനിയും അലയുന്നുവോ
ധമനി രുധിരനദിയാകും
ചടുല മൊഴികൾ ബലിയേകും
തമസ്സു തമസ്സിനിടയിലിടറി വീഴും യാമം
നഗരം വിധുരം എരിയും ഹൃദയം
വേർപെടുമെന്നോർമ്മകൾ വേദനയായീ

കടലിനു കുറുകെ പായുന്ന കാറ്റിനെ കരയുടെ നിശ്വാസം വെറുതേ പിന്തുടരുന്നു
ഞാനും നീയും എന്ന തീരങ്ങൾക്കിടയിൽ ആർത്തിരമ്പൂന്ന ഒരു കടലുണ്ട്.
എന്റെ... എന്റെ ...ഞാനെന്ന ഭാവം

കടൽ പാടും ആർദ്രഗീതം
നെഞ്ചിലെ മുറിവിൽ നീ തൊട്ട നേരം
പിടയുന്നതെന്തിനോ ഉൾക്കടലല പോലെ
ചുടു കാറ്റു മൂളും ഭൂമീ  പറയൂ നീ
എവിടെ എൻ ബാസുരീ
എവിടെ എൻ ഭാസുരീ  അറിയാമോ (നഗരം..)

വാഴ്വിന്റെ നിഴൽ മൂടിയ ഉള്ളറകളിൽ വാക്കുകൾക്കതീതമായ് ഓർമ്മയുടെ ഏകാന്തമായ കൂടുകൾ ഉണ്ട്.പകലിൽ അലഞ്ഞു തിരിഞ്ഞ ആശകൾ നിശബ്ദമായ് രാത്രിയിൽ തിരികെ വന്ന് എന്റെ ഹൃദയത്തെ മുട്ടി വിളിക്കുന്നു എനിക്കു കേൾക്കാം...

ഘനശ്യാമ ചന്ദ്രികേ നീ മായവേ
ഇരുളിൽ ഞാനേകനായ്
തിരയുന്നതെന്തിനോ
തെന്നലിനല പോലെ
ശുഭരാഗം തേടും ഭൂമി പറയൂ നീ
എവിടെ എൻ ദിൽറുബാ
എവിടെ എൻ ദിൽറുബാ  അറിയാമോ (നഗരം..)

കടന്നു പോയ കണ്ണീരിന്റെ രാത്രിക്കു നേരെ നോക്കി എന്റെ ഹൃദയം വിട പറയുന്നു.എവിടെയോ അലയുന്ന പ്രകാശത്തെ തന്റെ നെഞ്ചിലേറ്റാനായ് നിശ്ശബ്ദമായ് കാത്തിരിക്കുന്നു ഈ ഇരുട്ടിൽ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nagaram Vidhuram

Additional Info

അനുബന്ധവർത്തമാനം