കടം കൊണ്ട ജന്മം പേറി

കടം കൊണ്ട ജന്മം പേറി
കിതപ്പിന്റെ ഭാരം താങ്ങി(2)
താന്തമാം ദൂരം താണ്ടും തീരാസഞ്ചാരം
മാമഴക്കാലം പോലെ
എരിവെയിൽ നാളം പോലെ
ഓർമ്മകൾക്കുള്ളിൽ നീറും
നോവിൻ സഞ്ചാരം
വേനലിൻ തീരങ്ങൾ പിന്നിൽ മായുമ്പോഴും
പാതിരാത്താരങ്ങൾ കനൽ പെയ്യുമ്പോഴും
കടം കൊണ്ട ജന്മം പേറി
കിതപ്പിന്റെ ഭാരം താങ്ങി ആ...

എങ്ങുമീ ഇരുളിന്റെ പകയാർന്ന പാളം
സങ്കട നിഴലിന്റെ നിലയ്ക്കാത്ത നീളം (2)
ഓർമ്മയിൽ ഇരുട്ടേറുന്നു
ജീവിതം ഉരുക്കാകുന്നു
ഓരത്തു വിറകൊള്ളും നിഴലാണ് നമ്മൾ
കാർമുകിൽ കഴുകന്റെ ചിറകാണു നമ്മൾ
ഉദിക്കുന്നു പിന്നെയും കൊതിയോടെ നമ്മൾ
കടം കൊണ്ട ജന്മം പേറി
കിതപ്പിന്റെ ഭാരം താങ്ങി

യാത്രകൾ തീരാത്ത നോവിൻ നിയോഗം
തീപ്പുക തേടുന്ന വണ്ടിൻ വിയോഗം (2)
പാതിരാ പടർന്നേറുന്നു
പാപികൾ തനിച്ചാവുന്നു
ഏകനായലയുന്ന മനുഷ്യന്റെ മൗനം
ഏതൊരു തീരാത്ത പകലിന്റെ ശാപം
പുനർജന്മം ഇല്ലാത്ത മനുഷ്യന്റെ ശോകം
കടം കൊണ്ട ജന്മം പേറി
കിതപ്പിന്റെ ഭാരം താങ്ങി
താന്തമാം ദൂരം താണ്ടും തീരാസഞ്ചാരം
മാമഴക്കാലം പോലെ
എരിവെയിൽ നാളം പോലെ
ഓർമ്മകൾക്കുള്ളിൽ നീറും
നോവിൻ സഞ്ചാരം
വേനലിൻ തീരങ്ങൾ പിന്നിൽ മായുമ്പോഴും
പാതിരാത്താരങ്ങൾ കനൽ പെയ്യുമ്പോഴും
കടം കൊണ്ട ജന്മം പേറി
കിതപ്പിന്റെ ഭാരം താങ്ങി ആ...
 

Kadamkonda (Repeat) - Vasthavam