നാഥാ നീ വരുമ്പോൾ
Music:
Lyricist:
Singer:
Raaga:
Film/album:
നാഥാ നീ വരുമ്പോൾ (2)
ഈ യാമം തരളിതമായ്
പ്രാണനിലേതോ ശൃംഗാര ഭാവം
ശ്രീരാഗ സിന്ദൂരമായ് ( നാഥാ നീ വരുമ്പോൾ )
നീല നിലാവിൻ ചേല ഞൊറിഞ്ഞു
പീലികളാർന്നെൻ മിഴികൾ ഉലഞ്ഞു
രാവൊരു കന്യകയായ് (2)
പാർവണ ചന്ദ്രിക പാൽ മഞ്ഞിൽ നനഞ്ഞു (2)
പരിഭവം ഞാൻ മറന്നു ( നാഥാ നീ )
അലേയ മണി ബാലേ.. അലേയ മണീ ബാലേ
മാറിൽ മരാളം കാകളി മൂളി
മാദക യാഗം രഞ്ജിനിയായി
ഞാനൊരു ദേവതയായ്
നിൻ മടിയിൽ ഞാൻ മൺവീണയായ് (2)
മീട്ടുക മീട്ടുക നീ (നാഥാ നീ )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Naadhaa Nee Varumbol
Additional Info
ഗാനശാഖ: