മനസ്സിന്റെ മലർമിഴി തുറന്നീടാൻ
മനസ്സിന്റെ മലർമിഴി തുറന്നീടാൻ
അനുഗ്രഹമരുളുക പരമേശാ
പൂക്കളിൽ മണമായും - രാക്കിളിലിരുളായും
പൂനിലാവലകളിൽ തിളക്കമായും
കടലിൽ തിരയായും - കരയിൽ മണലായും
കളിയാടിയുണരുന്ന കരുണാസ്വരൂപാ
(മനസ്സിന്റെ... )
അനന്തസൌരയൂഥത്താൽ
കാലത്തിൻ കളിത്തട്ടിൽ
കളിപ്പന്തു കളിക്കുന്നു ഭഗവാനേ
പാന്ഥന്നു തണലായും പാതയിൽ ദീപമായും
അന്ധതയകറ്റൂ ജഗദീശാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manassinte malarmizhi
Additional Info
Year:
1967
ഗാനശാഖ: