ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം

ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം
കുരുക്കുത്തിമുല്ലേ - കുടമുല്ലേ 
ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം
കുരുക്കുത്തിമുല്ലേ കുടമുല്ലേ 

ശരൽക്കാല ചന്ദ്രലേഖ മയങ്ങിക്കോട്ടേ
ചിരിക്കുന്ന നക്ഷത്രങ്ങൾ ഉറങ്ങിക്കോട്ടേ
ഹൃദയത്തിൻ തുടിപ്പുകൾ അടങ്ങിടട്ടേ
മധുരിക്കും ലഹരിയൊന്നൊതുങ്ങിടട്ടെ 
ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം
കുരുക്കുത്തിമുല്ലേ കുടമുല്ലേ 

പതിനേഴാം പിറന്നാള്‌ വിരുന്നു വന്നു - എന്റെ
കളിത്തോഴൻ എനിക്കൊരു സമ്മാനം തന്നു 
പതിനേഴാം പിറന്നാള്‌ വിരുന്നു വന്നു - എന്റെ
കളിത്തോഴൻ എനിക്കൊരു സമ്മാനം തന്നു 
പട്ടുറുമാലാണെന്നു കരുതിക്കൊള്ളൂ
പാദസരമാണെന്നു കരുതിക്കൊള്ളൂ 
ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം
കുരുക്കുത്തിമുല്ലേ കുടമുല്ലേ 

മറ്റുള്ളോരറിയാതെ മനതാരിലൊളിപ്പിച്ച
മലർക്കൂടയദ്ദേഹം പിടിച്ചുപറ്റി
മറ്റുള്ളോരറിയാതെ മനതാരിലൊളിപ്പിച്ച
മലർക്കൂടയദ്ദേഹം പിടിച്ചുപറ്റി
പകരമായെനിക്കൊരു സമ്മാനം തന്നൂ മാരൻ
പണമല്ല - പൊന്നല്ല - മണിമുത്തല്ല

ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം
കുരുക്കുത്തിമുല്ലേ - കുടമുല്ലേ 
ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru koottam njaninnu

Additional Info

Year: 
1967

അനുബന്ധവർത്തമാനം