ഏകദന്തം

ഏകദന്തം മഹാകായം
തപ്ത കാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം
വന്ദേഹം ഗണനായകം

കരിമുഖ ദേവാ ഗുണഗണ നാഥാ
വഴി തരണേ നീ വിനയകലാൻ
കലിയുഗ നാഥൻ ശനിയുടെ നാശൻ
ശബരിഗിരീശൻ കണിയരുളാൻ.....(2)
ചന്ദ്രശേഖരനന്ദനാ കാരുണ്യത്തീരം നീയേ സ്വാമീ....
കൈവല്യത്താരം നീയേ സ്വാമീ.....
ഈശ്വരാ...അയ്യപ്പനേ....
ചിന്മയനേ നിൻ മണ്ഡലകാലം
പൊന്മല മേലേ പൂത്തിരി നീട്ടി......(2)
നെയ്യ്‌ പ്രിയൻ നിന്നെ തേടീ
യാത്രയാകുന്നൂ ഞങ്ങൾ

കലിയുഗ നാഥൻ ശനിയുടെ നാശൻ
ശബരിഗിരീശൻ കണിയരുളാൻ....
ചന്ദ്രശേഖരനന്ദനാ കാരുണ്യത്തീരം നീയേ സ്വാമീ....
കൈവല്യത്താരം നീയേ സ്വാമീ
കാരുണ്യത്തീരം നീയേ സ്വാമീ....
കൈവല്യത്താരം നീയേ സ്വാമീ....

ഒരു വട്ടം കണ്ടാൽ പലവട്ടം ചെല്ലാൻ
നെഞ്ചോരമാരാരോ എന്നോട് ചൊല്ലുന്നൂ..(2)
മനസ്സിന്റെ മേട്ടിൽ നോയമ്പുള്ള നാളിൽ
വിളിക്കുന്നുവോ നീ അയ്യനേ
നിൻ ശംഖൊലി ചേരും നേരം നെഞ്ചിൽ
തുളസിപ്പൂ ചൂടി ഞാൻ
നിൻ മണിസ്വനം ചിലം കിലുങ്ങുന്നൂ
മനം സ്വയം വരാനിറങ്ങുന്നൂ....(2)
കാണാനായ് സ്വാമിയേ സ്വാമിയേ.........

കരിമുഖ ദേവാ ഗുണഗണ നാഥാ
വഴി തരണേ നീ വിനയകലാൻ
കലിയുഗ നാഥൻ ശനിയുടെ നാശൻ
ശബരിഗിരീശൻ കണിയരുളാൻ.....
ചന്ദ്രശേഖരനന്ദനാ കാരുണ്യത്തീരം നീയേ സ്വാമീ....
കൈവല്യത്താരം നീയേ സ്വാമീ.....
ഈശ്വരാ...അയ്യപ്പനേ....
ചിന്മയനേ നിൻ മണ്ഡലകാലം
പൊന്മല മേലേ പൂത്തിരി നീട്ടി......
നെയ്യ്‌ പ്രിയൻ നിന്നെ തേടീ
യാത്രയാകുന്നൂ ഞങ്ങൾ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ekadantham