വിധിയിൽ

ആ..... ആ....... ആ....... ആ...........
.........................................................
വിധിയിൽ വെന്തുരുകും നീ വ്യഥയുടെ ബലിപീഠമോ.....
അഴലിൻ മുൾമുന തന്നിൽ നിൻ കഥയൊരു മുനി ശാപമോ....
ഇണയില്ല തുണയേകാൻ
തണലില്ല തല ചായാൻ
മനസ്സോ...... നിശാതീരം......
തങ്കലിപികളിലെഴുതിയ പഴയൊരു
കവിതയിലൊഴുകിയ സരയുവിൻ
കരയിലെ വനികയിൽ ഒരു കിളിമകളുടെ  
കനവിലെ മുറിവുകൾ അടിമുടി നിറയണ പുതിയൊരു കഥയിൽ
കണ്ണുനീരണിഞ്ഞ കന്യ വീണ്ടും
ജീവിതവേദിയിൽ ഈ നനവീഥിയിൽ.........

വിധിയിൽ..................ശാപമോ

ജനകന് സുത നിന്റെ വിരലോ തൊടുമെന്റെ
മാനസവീണയിലിന്നൊരു നൊമ്പര
താളമുള്ള ഗീതമീണമായ്....
ജനകന് സുത നിന്റെ വിരലോ തൊടുമെന്റെ
മാനസവീണയിലിന്നൊരു നൊമ്പര
താളമുള്ള ഗീതമായ് നീയുണര്
സിരയേ....വെറുതേ ഉണരൂ....
നിൻ വേദനയുള്ളൊരു കാനന കന്യക
നൊന്തുപെറാതൊരു കുഞ്ഞിനു തന്നുടെ
നെഞ്ചകമൊന്ന് പിടഞ്ഞു കടഞ്ഞു
പാൽ ചുരത്തി അമ്മയെന്നപോലെ
ഉള്ളലിഞ്ഞലിഞ്ഞു നിന്നിൽ വിരഹിണി
ഇവളുടെ ശരമുന തറയണ മനസ്സിലെ
മുറിവുകൾ അലിയുക ഭഗവതിയേ......

വിധിയിൽ വെന്തുരുകും....

കയമുള്ള പുഴ തന്നിൽ ഇരുളിൽ നിധി തേടി
പാതിയിലാണ്ടു പുകഞ്ഞൊരു കാന്തന് സ്നേഹമുള്ള ധാരയാണിവൾ..........
ആ.....ആ........ആ......ആ..........

കയമുള്ള പുഴ തന്നിൽ ഇരുളിൽ നിധി തേടി
പാതിയിലാണ്ടു പുകഞ്ഞൊരു കാന്തന്
സ്നേഹമുള്ള ധാരയായ് നീയുറയേ
തനിയേ.....വെറുതേ ഉറയ്
ഈ കണ്ണിണ തൂകിയ സങ്കട മുത്തുകളിന്നൊരു
സാഗരമായിട നെഞ്ചിന്
വിങ്ങല് കൊണ്ട് വിരുന്നരുളുമ്പോൾ
കാത്തിരുന്നു കാന്തയെന്ന പോലെ
ഭൂമിദേവി ആകുമെന്നപോലെ
പതിവ്രതയിവളുടെ വിളറിയ ചൊടിയിലെ
മൊഴിയുടെ വിളിയിലുണരുക ഭഗവതിയേ..

വിധിയിൽ വെന്തുരുകും......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vidhiyil

Additional Info

Year: 
2008

അനുബന്ധവർത്തമാനം