കനിവൊടു തഴുകും

കനിവൊടു തഴുകും കരമെഴും അമൃതം
തരികിനീ ജനനി വരികിനീ മിഴിയിൽ
തരികിനീ..
കരയണം ഇനി ആ മടിയിൽ എനിക്കാ
തിരുവിരലാൽ മിഴി തടവുകയില്ലേ അമ്മേ
തിരുവിരലാൽ മിഴി തടവുകയില്ലേ അമ്മേ

ഒരു തരി സ്വർണ്ണം മരുമണൽ കാട്ടിൽ
തിരയുമ്പോൾ നിൻ ദയവിനു കാത്തു
വരികിനി അമ്മേ.. ഒരു കുറി കണ്ടാൽ
ഇഹപര ജന്മം അടിയനു സഫലം
ഇഹപര ജന്മം അടിയനു സഫലം

കനിവൊടു തഴുകും കരമെഴും അമൃതം
തരികിനീ ജനനി വരികിനീ മിഴിയിൽ
കരയണം ഇനി ആ മടിയിൽ എനിക്കാ
തിരുവിരലാൽ മിഴി തടവുകയില്ലേ അമ്മേ
തിരുവിരലാൽ മിഴി തടവുകയില്ലേ അമ്മേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kanivodu thazhukum

Additional Info

Year: 
2008
Lyrics Genre: 

അനുബന്ധവർത്തമാനം