അപ്പുറത്തെ വാതിൽ

 അപ്പുറത്തെ വാതിൽ ചാരെ
പച്ചിലമാനം തത്ത തത്ത
ഏയ് പാരെ ..ബാ ..ഹോയ് പാരെ
ഹേയ് ഇപ്പുറത്തെ വാതിൽ ചാരെ
ഇക്കിളി കൂട്ടും മൈന മൈന
ഏയ് പാരെ ..ബാ ..ഹോയ് പാരെ
വാലും ചേലും ഒന്നല്ല
കൂകും വക്കും നോക്കും ഒന്നല്ല
കൂടും ചില്ലകൊമ്പതൊന്നാണേ...
പറക്കും വാനം ഒന്നാണേ...ഉം ..  
(അപ്പുറത്തെ വാതിൽ ചാരെ)

ചുറ്റും കണ്ണോടിക്കും ചെല്ലക്കാറ്റേ
മച്ചിൻ പുറത്തു നീ എന്തോ കണ്ടു
പമ്മിപ്പമ്മി പോകണ കുറുമണി പൂച്ചേ
അടുക്കള കാര്യം അറിഞ്ഞതില്ലേ
വൻചീശപുരമയ്യോ ഇവിടെ തദ്ദേശമതുകടമിവിടെ
ഇവിടെ ..
താക്കളിച്ചുമാരിന്റെ ഇരുപാതി
---------------  (അവ്യക്തവരി )

വാലും ചേലും ഒന്നല്ല
കൂകും വക്കും നോക്കും ഒന്നല്ല
കൂടും ചില്ലകൊമ്പതൊന്നാണേ...
പറക്കും വാനം ഒന്നാണേ...ഉം ..  
(അപ്പുറത്തെ വാതിൽ ചാരെ)

തമ്മിൽ അങ്ങിങ്ങോട്ടുമടുത്താണെ
ഉള്ളം കൊണ്ടിവരോ അകലേയോ  ..
കണ്ണിൽക്കണ്ണിൽ കാണുമ്പോ ഇരുവഴി മാറി
കണ്ടില്ലന്ന പോലെ നടന്നകന്നേ
കാണാത്ത മറയത്തു പതിയേ പതിയേ
കള്ളക്കണ്ണോയലത്തേക്കെറിയെ
ആ അടിച്ചു മറിഞ്ഞ ഇരുപാതി
അന്യോന്യം ഇണങ്ങാതെ ഇരുജാതി ..

വാലും ചേലും ഒന്നല്ല
കൂകും വക്കും നോക്കും ഒന്നല്ല
കൂടും ചില്ലകൊമ്പതൊന്നാണേ...
പറക്കും വാനം ഒന്നാണേ...ഹോ ..
(അപ്പുറത്തെ വാതിൽ ചാരെ)

Appuram Bengal Eppuram Thiruvithamkoor Promotional Song