ആര്‍ദ്രമാമൊരു നിമിഷം

Year: 
1995
Film/album: 
Aardramaamoru nimisham
Lyrics Genre: 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ആര്‍ദ്രമാമൊരു നിമിഷം
പ്രേമാര്‍ദ്രമാമൊരു നിമിഷം
ഇനിയും വരില്ലയെന്നോ
ഇമകള്‍ മിഴിനീരണിഞ്ഞോ
(ആര്‍ദ്രമാമൊരു നിമിഷം)

വസന്ത കുസുമലതാങ്കുലികള്‍
കൊരുത്ത മാലിക വാടുകയായ്
കളഭമണിഞ്ഞ ഇളവെയില്‍
വന്നു കസവണിയിച്ച കിനാവേ
കുങ്കുമക്കുറി മാഞ്ഞു പോയോ
(ആര്‍ദ്രമാമൊരു നിമിഷം)

മരാള മാനസ മിഥുനങ്ങള്‍
മനസ്സറിയിച്ച നിശീഥിനിയില്‍
അരികില്‍ വന്നു കളിചിരി ചൊല്ലി
കുളിരണിയിച്ച നിലാവേ
നീയും പാഴ്മണ്ണില്‍ വീണോ...
(ആര്‍ദ്രമാമൊരു നിമിഷം)

AARDRAMAAMORU NIMISHAM...(SREEJAYA DIPU)