അർത്ഥശാസ്ത്രം ചരാ

അർത്ഥശാസ്ത്രം ചരാ..... നീതിസാരം വദാ.....(2)
സൂര്യഗോളം കൈകളിലേന്താം......
നക്ഷത്രയുദ്ധം ചെയ്ത് വിശ്വം ജയിയ്ക്കാം.....
മഴവില്ലിൻമേൽ ഹോ....ഹോ...പാലം കെട്ടാം ഹോ...ഹോ
തൂ മിന്നൽപ്പിണറോട് കോർത്തെടുക്കാം....
മഴനൂലിൻമേൽ നക്ഷത്രങ്ങൾ ആ കൈയ്യാൽ ഈ കൈയ്യാൽ കൊരുത്തെടുക്കാം......

അർത്ഥശാസ്ത്രം ചരാ....നീതിസാരം വദാ......(2)

സത്യധർമ്മം വിലയ്ക്ക് വാങ്ങി വിഗ്രഹങ്ങളായ് വിൽക്കുമ്പോൾ......
വിധിയെ മാത്രം പഴികളോതിയിനി-
പടിയടയ്ക്കുവതെങ്ങനെ നാം
ഉണരാൻ ഒന്ന് ഉണരുവാൻ കാലമേ വഴി പറയൂ....
ഒരു ഗർജ്ജനം സിംഹഗർജ്ജനം ഈ മൊഴിയിലേയ്ക്ക് ചൊരിയൂ.......
ഹോ....ഹോ....ഹോ....ഹോ........

ഏഴാഴികളും കുമ്പിളിലാക്കി പാനം ചെയ്ത പരമ്പര നാം...
ദുഃഖമെല്ലാം നെഞ്ചിലേറ്റി ധ്യാനം ചെയ്തൊരു തലമുറ നാം..
അരുതേ തടയരുതേ കാലമേയിനി തടയരുതേ...
യുവതാണ്ഡവം ദ്രുത താണ്ഡവം അഗ്നി താലമേ ഇനി പകരൂ......
ഹോ....ഹോ....ഹോ....ഹോ..........

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Arthashaasthram charaa

Additional Info

Year: 
2008

അനുബന്ധവർത്തമാനം