ഉന്ത് ഉന്ത് ഉന്ത്
ഉന്ത് ഉന്ത് ഉന്ത് ഉന്ത് ഉന്ത് പെണ്ണേ ഉന്താളേ.......
ആരാരും അറിയാതെ നീ ആളെ ഉന്താളെ...പെണ്ണേ ആളെ ഉന്താളേ.......
ഉന്ത് ഉന്ത് ഉന്ത് ഉന്ത് ഉന്ത് പെണ്ണേ ഉന്താളേ....
പൂവാലി പൂങ്കുഴലിഴകീ ആളെ ഉന്താളേ....പെണ്ണേ ആളെ ഉന്താളേ.....
പണ്ടേ ആ കടമിഴി രണ്ടും...പണ്ടേ എൻ ചങ്ക് തകർന്നേ...
കാട്ടുമുല്ല പൂത്തതുപോലെ ചോന്ന മാങ്കനി നീയാകൂലേ....
ആലിലയ്ക്കീ അരയഴകില്ലേ....നോക്കിലെല്ലാം പാലടയല്ലോ.....
പാട്ട് കൊണ്ടൊരു പഞ്ചാരീ നീ....കാട്ടിലില്ലാ കാന്താരീ നീ..
കാറ്റിനുള്ളൊരു പെൺമണമല്ലേ....കൂട്ടിനില്ലേ പെണ്ണാളേ.....പെണ്ണേ.....
ഉന്ത് ഉന്ത് ഉന്ത് ഉന്ത് ഉന്ത് പെണ്ണേ ഉന്താളേ...
ആരാരും അറിയാതെ നീ ആളെ ഉന്താളേ....പെണ്ണേ ആളെ ഉന്താളേ......
പണ്ടേ ആ കടമിഴി രണ്ടും....പണ്ടേ എൻ ചങ്ക് തകർന്നേ.....
കരിവളകൾ താളം കൊട്ടി...ചെഞ്ചുണ്ടാൽ നാണം കാട്ടി....
പെണ്ണേ എൻ കണ്ണേ നീ മിന്നും പൊന്നല്ലേ....
മയ്യെഴുതും കണ്ണിണ കാട്ടി..... അരയിളകും ആട്ടം കാട്ടി...
പെണ്ണേ ശിങ്കാരീ നീയെന്തേ മിണ്ടാത്തേ....
ഒരു കിണ്ണം മുത്ത് തരാം...ഒഴുകും പാലരുവി തരാം.....
മിഴിയഴകേ അകലരുതേ അരികിൽ വരൂ.....
ഉന്ത് ഉന്ത് ഉന്ത് ഉന്ത് ഉന്ത് പെണ്ണേ ഉന്താളേ....
ആരാരും അറിയാതെ നീ ആളെ ഉന്താളേ...പെണ്ണേ ആളെ ഉന്താളേ....
പണ്ടേ ആ കടമിഴി രണ്ടും.....പെണ്ണേ എൻ കണ്ണേ..
പണ്ടേ എൻ ചങ്ക് തകർന്നേ...പെണ്ണേ എൻ കണ്ണേ....
നാവോരെൻ പല്ലവി നീയേ...കോലായിൽ പൊൻകണി നീയേ....
പെണ്ണേ പനിമതിയേ നീ കൊഞ്ചി പൂങ്കുയിലേ....
ഏഴഴകും മാറിലൊതുയ്ക്കി കാൽത്തളയാൽ കളമെഴുതി നീ...
കണ്ണേ പൂവഴകേ എൻ നെഞ്ചിൽ ചായൂല്ലേ....
ഒരു കിണ്ണം മുത്ത് തരാം ഒഴുകും പാലരുവി തരാം...
മിഴിയഴകേ അകലരുതേ അരികിൽ വരൂ.....
(ഉന്ത് ഉന്ത്...........ചങ്ക് തകർന്നേ...)