രാജ രാജ

ഓ..... ഓ..... ഓ...... ഓ.......
സെയ്യ സെയ്യരാ.... അല അല അലെ
സെയ്യ സെയ്യരാ.....അല അല അലെ
സെയ്യ സെയ്യരാ.....അല അല അലെ...സെയ്യ സെയ്യ..(2)

രാജ രാജ രാജകുമാരി ഓ.... ഓ.... ഓ....
താജ് താജ് താജ്‌മഹാൽ ഓ.... ഓ.... ഓ....
വെൺമേഘം കെട്ടിയൊരുയ്ക്കിയ കൊട്ടാരം മേലേ....
താരങ്ങൾ താണിറങ്ങിയ താഴ്വാരം താഴേ.....
തുഴയില്ലാ തോണിയൊഴുകും ചന്ദ്രഗിരിപ്പുഴ മേലേ...
മഴമുത്തുകൾ വാരിയണിഞ്ഞൊരു വനമാലിക താഴേ...
അനുരാഗം നിറയുമ്പോൾ അഴകേഴും പീലിവിടർത്തും പ്രായം.....
യാ ഹബീബി യാ ഹബീബി മിത് റബ്ബീ വഹ് മിത് വാരാ സറ് റാ സറ് റാ .....

രാമഴച്ചില്ല് തട്ടി തുളുമ്പുന്ന കണ്ണുകൾ...
രാക്കിളിച്ചിന്ത് കോരി തരിയ്ക്കുന്ന ചുണ്ടുകൾ....
കണിക്കൊമ്പ്‌ പൂത്തുനിൽക്കും ചിരിക്കൊന്നകൾ... ഈ ചിരിക്കൊന്നകൾ.....
രാമഴച്ചില്ല് തട്ടി തുളുമ്പുന്ന കണ്ണുകൾ....
കണിക്കൊമ്പ്‌ പൂത്തുനിൽക്കും ചിരിക്കൊന്നകൾ... ഈ ചിരിക്കൊന്നകൾ....

ആമ്പലാണ് പൊന്നമ്പലാണ് ഞാൻ വിടരും നീലാമ്പൽ...
തിങ്കളാണ് ഞാൻ വാർത്തിങ്കളാണ് ഞാൻ അനുരാഗത്തിങ്കൾ....
സെയ്യോ.... സെയ്യോ... നാച്ചോരേ സെയ്യോ...
സെയ്യോ.....സെയ്യോ....ഫൂൽ മോറെ സെയ്യോ.....

ഉടയാടത്തുമ്പിൽ പോലും പ്രണയത്തിൻ തങ്കനൂൽ...
പദമുല്ല പൂമ്പൊടിയിൽ നിൻ പ്രേമത്തിൻ സൗരഭം...
മനസ്സിന്റെ മൗനം പോലും ചിരി സമ്മതം... പാട്ടിൽ സ്വരസമ്മതം...
ഉടയാടത്തുമ്പിൽ പോലും പ്രണയത്തിൻ തങ്കനൂൽ...
മനസ്സിന്റെ മൗനം പോലും ചിരി സമ്മതം... പാട്ടിൻ സ്വരസമ്മതം....
നിന്റെ മാത്രമല്ല എന്റെ സ്വന്തമാണിന്നീ താജ്മഹൽ..
നിന്റെ സ്വന്തമല്ല എന്റെ മാത്രമാണ് അഴകിൻ താജ്‌മഹൽ....
സെയ്യോ സെയ്യോ നാച്ചോരെ സെയ്യോ...
സെയ്യോ സെയ്യോ ഫൂൽ മോറെ സെയ്യോ....
യാ ഹബീബി യാ ഹബീബി മിത് റബ്ബീ വഹ് മിത് വാര സറ് റാ സറ് റാ.......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
raja raja

Additional Info

Year: 
2008

അനുബന്ധവർത്തമാനം