ദൂരെവാനിൽ

ദൂരെ വാനിലെതേതോ താരം
താഴെ പൂവിലീ സ്നേഹം തേടി
ഒരുവേള വീണ്ടും അലിവോടെ കാണാൻ
തോരാത്ത മഴയുടെ വഴിയേ ..പോരൂ.. താഴെ ..

ചേലുകളായ് പീലികളായ് നീർന്നേ പോരൂ
പൂവിതളായ് പൂങ്കനവായ് പോരൂ പോരൂ
പുതുതളിരുകൾ കുളിരരുവികൾ ഇനി വരവേൽക്കും
കൂട്ടുകൂടി ആട്ടമാടി നീങ്ങാം ..പോരൂ ..
ദൂരെ വാനിലെതേതോ താരം
താഴെ പൂവിലീ സ്നേഹം തേടി

നീരുറവായ് നീരലയായ് വാർന്നേ പോരൂ
പൂങ്കതിരായ് തേൻനിലാവായ് പോരൂ പോരൂ
പുതുകുയിലുകൾ നിറമയിലുകളിനി എതിരേൽക്കും
ഏറ്റുപാടി നീറ്റിലാടി നീങ്ങാം...പോരൂ
ദൂരെ വാനിലെതേതോ താരം
താഴെ പൂവിലീ സ്നേഹം തേടി
ഒരുവേള വീണ്ടും അലിവോടെ കാണാൻ
തോരാത്ത മഴയുടെ വഴിയേ ..പോരൂ.. താഴെ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Doorevanil