ഹിമഗിരി കാറ്റാൽ

ഹിമഗിരി കാറ്റാൽ താലോലം താരാട്ടും
ഹൃദയപതാകെ നീയേകി സ്വാതന്ത്ര്യം..
കടലല പാടി നാമാകെ പാടി കൂടെ ..
ഈ നാടിൻ ആഹ്ലാദം നീ താനേ ..
ആഹ്ലാദം ആഘോഷം സ്വാതന്ത്ര്യം
ഈ.. ആഘോഷം പൂചൂടും സ്വാതന്ത്ര്യം ..
ആഹ്ലാദം ആഘോഷം സ്വാതന്ത്ര്യം
ഈ ആവേശം ചേർന്നാളും സ്വാതന്ത്ര്യം..

അഴലുകളെരിയുമൊരുയിരുമായ്
തുടലുകളഴിയുമൊരുടലുമായ്...
പോരൂ നീ പോരൂ പൂങ്കാറ്റിലായി ..
വരവായി വാദ്യമേഘോഷം   
വാർന്നുവീണു തുടിതാളം ..
ഇനി പാടാം കൂടെ ഒരു പ്രാണനായ് ..
ആഹ്ലാദം ആഘോഷം സ്വാതന്ത്ര്യം
ഈ.. ആഘോഷം പൂചൂടും സ്വാതന്ത്ര്യം ..

ചുടുനിണമുരുകിയ സിരയുമായ്
മനമതിലൊരു കനലുലയുമായ്
പോരൂ നീ പോരൂ.. ഈ വാഴ്‌വിലായ്
അറിവായി ജീവനൊരുപോലെ
ഭാഗധേയമൊരുപോലെ
ഇനി ചേരാം കൂടെ ഒരു ധാരയായ്
ആവേശം വാളേന്തും പോരാതെ
ആരാലും വാഴ്ത്തീടും നേരാണേ
ആഹ്ലാദം ആഘോഷം സ്വാതന്ത്ര്യം
ഈ.. ആവേശം ചേർന്നാളും സ്വാതന്ത്ര്യം ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Himagiri kattal