വാടാതെ നില്‍ക്കണേ

വാടാതെ നില്‍ക്കണേ നീയെന്നുമിങ്ങനെ
വാസന്തസൌന്ദര്യമേ ഈ മന്ദഹാസം നിലനില്‍ക്കണേ 
(വാടാതെ... )

തലയില്‍ ചൂടാമെന്നുരചെയ്തു ചാരെ
പലരും വരുമേ നീ പോകല്ലേ തോഴീ (2)
മണമെല്ലാം പോയാല്‍ മധുവില്ലാതായാല്‍ ഓ...
മണമെല്ലാം പോയാല്‍ മധുവില്ലാതായാല്‍
അവര്‍ നിന്നെ വെടിയുമേ ദൂരെ
അവര്‍ നിന്നെ വെടിയുമേ ദൂരേ
നിന്നെ എറിയുമേ ദൂരേ.. 
(വാടാതെ... )

അഴകേ എന്‍ മിഴികളാല്‍ മുകരും നിന്നേ ഞാന്‍ (2)
അകലെനിന്നെന്നാളുമേ എന്നുള്ളമേ (അഴകേ.. )
തൊടുകയില്ല നിന്നെ ഞാന്‍ മലിനമാക്കുകില്ല ഞാന്‍ (2)
മായാതെ..  മാറാതെ.  കാണാകണം പ്രേമരൂപമേ
മായാതെ ഈ നിറം മാറാതെ നിന്‍ മുഖം
കാണാകണം പ്രേമരൂപമേ.. പ്രേമരൂപമേ 
(വാടാതെ... )

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaadathe nilkkane

Additional Info

Year: 
1956