മാഞ്ഞുപോവാന്‍ മാത്രമായെന്‍
മാഞ്ഞുപോവാന്‍ മാത്രമായെന്‍
മാനസത്തില്‍ വന്നുദിച്ച
മാരിവില്ലേ മറഞ്ഞു നീ
എങ്ങു പോയാലോ
ലീലയെല്ലാം മതിയാക്കി
നീലവാനിന്‍ കോണിലെങ്ങോ
നീ ലയിച്ചുകഴിഞ്ഞല്ലോ സ്നേഹതാരമേ
എന്നെ നോക്കി പുഞ്ചിരിക്കാ -
തിരിക്കാനോ വെണ്ണിലാവേ
നിന്‍മുഖത്തു കരിങ്കാറു കരി തേച്ചല്ലോ
ജീവിതത്തില്‍ നല്ലകാലം -
തുടങ്ങാനായ് കൂമ്പിനിന്ന
പൂവിതളില്‍ മഞ്ഞു വീണു മരിവിച്ചല്ലോ
കാണിനേരം കൊണ്ടു ചിത്തം
കവര്‍ന്ന നാം ഇനി തമ്മില്‍
കാണുവാനാകാത്തവണ്ണം പിരിഞ്ഞു പോയി
പ്രാണതന്തിതൊടുത്തൊരു
വീണപൊട്ടി തകര്‍ന്നല്ലോ
ഗാനമെല്ലാം നിന്നു പോയി
ആ നാടകം തീര്‍ന്നു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manju povan mathramayen
Additional Info
Year:
1956
ഗാനശാഖ: