മഞ്ജുകലികേ വിരിയൂ

 

മഞ്ജുകലികേ വിരിയൂ നീ
മന്ദമന്ദം തൂമലരായ്
(മഞ്ജു..)

സല്‍ഗുണസുരഭില സുന്ദരമായ്
നാനാവിദ്യ മധുമയമായ്
സുലളിതകലയുടെ ആലയമായ്
സജ്ജനകണ്ഠം പൂകീടുവാന്‍
(മഞ്ജു..)

മാതൃമഹീ പദസേവകര്‍ താന്‍ - പോകും
വഴിയില്‍ വീണുയിര്‍വെടിയാനായ്
ശോകച്ചൂളയില്‍ വാടാതെ ഏറും
മോദവായ്പില്‍ ആടാതെ
(മഞ്ജു..)

ഈശ്വരമഹിമാ വെളിയോനില്‍ - താന്‍
അധികം കാണ്‍മൂ മറവാതെ
നോവും തനുവേ പുല്കാനായ് - കനിവിന്‍
സുധാരസം ചൊരിയാനായ്
(മഞ്ജു..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manju kalike viriyoo

Additional Info

Year: 
1952

അനുബന്ധവർത്തമാനം