ചരണപങ്കജം ഗതിപരനേ

ചരണപങ്കജം ഗതിപരനേ - ശ്രീ
പഴനിഗിരീശ്വരനേ ഗുരുവരാ
ചരണപങ്കജം ഗതിപരനേ - ശ്രീ
പഴനിഗിരീശ്വരനേ ഗുരുവരാ

അഴലെഴും ജീവിതയാത്രതന്നില്‍ നിന്‍
പദാംബുജം ഇതേ ഗതി ദേവദയാലോ - ശ്രീ

ഏഴയെന്റെ ഹൃദയം നിന്‍ കനിവിനായ്
കേണീടുന്നിതഖിലേശാ
ഭാവുകദായകനേ ഗുണമയനേ
ശങ്കരസുതനേ ദയാകരനേ - ശ്രീ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Charanapankajam

Additional Info

Year: 
1952

അനുബന്ധവർത്തമാനം