അമ്പിളി അമ്മാവാ നീ അന്‍പിനോടേ

 

അമ്പിളി അമ്മാവാ നീ അന്‍പിനോടേ വാ വാ
അരുമ നിലാവേ വാ അമൃതമയേ വാ വാ
(അമ്പിളി...)

പാലുതൂകി പുഞ്ചിരിക്കും പൈതലിനെ കാണുവാന്‍
മധുരഗാനമോലുമീ മാ വിളികള്‍ കേള്‍ക്കുവാന്‍
കതിരൊളിയെ പുൽകുവാന്‍ കൈകള്‍ നീട്ടി വാഴ്വിതാ
പൊന്‍മകനെന്‍ കണ്‍മണി തേവിളിക്കയാണിതാ
(അമ്പിളി...)

ശൂന്യമായ വാനില്‍ പഴുതെ നില്പതെന്തിനായ്
എന്‍ മകന്നു കൂട്ടിനായ് വരിക വേഗം പാരിതില്‍
എന്‍ മകന്നു കേള്‍ക്കുവാന്‍ നല്ല കഥകള്‍ പറയണം
എന്‍ മകനുറങ്ങുവാന്‍ രാരിരരോ പാടണം
(അമ്പിളി...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ambili ammava nee anbinode

Additional Info

Year: 
1952

അനുബന്ധവർത്തമാനം