ഭാവി ഇരുളാമോ

 

ഭാവി ഇരുളാമോ പ്രാണനായകാ പ്രേമസുമവാടി
ഇതില്‍ നീവരാതെയെങ്ങോ പോയീതോ
ഭാവി ഇരുളാമോ പ്രാണനായകാ പ്രേമസുമവാടി
ഇതില്‍ നീവരാതെയെങ്ങോ പോയീതോ

മാമകാശാ താരകമേലാല്‍ കാന്തിചിന്താതോ
കാന്തിചിന്താതായിതോ കാന്തിചിന്താതോ
ശൂന്യമിനിയെന്‍ ലോകേ സ്നേഹദീപം
തെളിയാതെ പോയായോ
ഭാവി ഇരുളാമോ പ്രാണനായകാ പ്രേമസുമവാടി
ഇതില്‍ നീവരാതെയെങ്ങോ പോയീതോ

വീണ്ടും അണയാതോ നീയെന്‍ ശശിലേഖേ
രാഗനിലയേ ചാരുഹൃദയേ ആനന്ദമരുളാനായ്
ശൂന്യമിനിയെന്‍ ലോകേ സ്നേഹദീപം
തെളിയാതെ പോയാതോ
ഭാവി ഇരുളാമോ പ്രാണനായകാ പ്രേമസുമവാടി
ഇതില്‍ നീവരാതെയെങ്ങോ പോയീതോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bhavi irulaamo

Additional Info

Year: 
1952

അനുബന്ധവർത്തമാനം