ഗാനം പകര്‍ന്നയെന്‍
ഗാനം പകര്‍ന്നയെന്‍ മതിമോഹനാ - എന്‍
പ്രണയദമാനസേ
ഗാനം പകര്‍ന്നയെന്‍ മതിമോഹനാ - എന്‍
പ്രണയദമാനസേ
ജീവിത യമുനാതീരേ വരു നീ
ഉള്ളം കവരും മുരളിയുമായ്
രാഗലോലം ആനന്ദശീലനായ്
ആശയേകി ആദ്യമായി ദേവാ
ഗാനം പകര്‍ന്നയെന്‍ മതിമോഹനാ - എന്‍
പ്രണയദമാനസേ
എന്‍ ഹൃദയമുരളികയെ പ്രേമഗാന -
മയമാക്കും അനുരാഗരാധികേ
എന്‍ മനതാരില്‍ ഭാവം എന്നും ഇനി
നീയാണെന്‍ ചേതോഹരേ
പരിമളവും പേറിവരും മാരുതനെന്നും
പറയുന്നു ജീവിതഭാഗ്യം നേടുവാന്‍
ജീവിതഭാവുകമീ ഭുവനേ
നീയാണെന്‍ ജീവേശ്വരാ
പ്രേമനിലാവില്‍ കളിയാടി
നാമേ പാരില്‍ ആനന്ദം നേടുവോര്‍
കാന്തിയാര്‍ന്നു ശാന്തി ചേര്‍ന്നു ദേവാ
ഗാനം പകര്‍ന്നയെന്‍ മതിമോഹനാ - എന്‍
പ്രണയദമാനസേ
നാമേ പാരില്‍ ആനന്ദം നേടുവോര്‍
കാന്തിയാര്‍ന്നു ശാന്തി ചേര്‍ന്നു ദേവീ
ഗാനം പകര്‍ന്നയെന്‍ മതിമോഹിനീ
എന്‍ മതിമോഹനാ. . .
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ganam pakarnnayen
Additional Info
Year:
1952
ഗാനശാഖ: