ചുടുചിന്തതന്‍ ചിതയില്‍

ചുടുചിന്തതന്‍ ചിതയില്‍
എരിയുന്നു ജീവിതാശ
എന്മാനസം ഇമ്മട്ടില്‍
ചുടുകാടായ് മാറിയീശാ
സുഖമോടിയന്നു ആശാ
എരിയുന്നു ജീവിതാശാ

അന്ത്യോപഹാരമാണോ 
എന്‍ കണ്ണീരിന്‍ മാല
എരിയുന്നു മാറിലേറാന്‍
മാലാഖമാരുമോലും
മനതാരുമാടുമാലം
പിളരാവതല്ല പ്രേമം
ചുടുചിന്തതന്‍ ചിതയില്‍
എരിയുന്നു ജീവിതാശ

ഹാ പ്രേമമേ ഈ ലോകേ
നിന്‍ മേന്മയാരു കാണ്മാന്‍ 
എന്നാളും നിന്റെ ആശ
പാരിലെന്നുമേ നാം
പ്രിയനും പ്രിയയുമിതാകാന്‍
എരിയുന്നു ജീവിതാശാ

ചുടുചിന്തതന്‍ ചിതയില്‍
എരിയുന്നു ജീവിതാശ
എന്മാനസം ഇമ്മട്ടില്‍
ചുടുകാടായ് മാറിയീശാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chuduchinthathan chithayil

Additional Info

Year: 
1950