നിഴലായ് ഓർമ്മകൾ(M)

ആ......ആ......ആ.........ആ.............
നിഴലായ് ഓർമ്മകൾ ഒഴുകി വരുമ്പോൾ-
തഴുകാൻ മോഹം പ്രിയേ ......
ഒരു നാളെങ്കിലും ഒരുമിച്ച് വാഴാൻ-
മനസ്സിൽ ദാഹം പ്രിയേ ........... 
നിഴലായ് ഓർമ്മകൾ ഒഴുകി വരുമ്പോൾ

അഴകിന് പോലും അറയിൽ നിന്നും ചിറകുകളേകുന്നൂ....
ആരോ...അതിനൊരു താളം ശ്രുതിയിൽ ലയമായ്-
മിഴികളിലേകുന്നൂ......
എന്തെന്ത് മോഹങ്ങളെന്നുള്ളിലും...
ചിന്തുന്നു ഈണങ്ങൾ നിൻ നെഞ്ചിലും....
നിമിഷമോരോന്ന് കൊഴിഞ്ഞ് വീഴുമ്പോഴും.....  
നിഴലായ് ഓർമ്മകൾ ഒഴുകി വരുമ്പോൾ-
തഴുകാൻ മോഹം പ്രിയേ ......
ഒരു നാളെങ്കിലും ഒരുമിച്ച് വാഴാൻ-
മനസ്സിൽ ദാഹം പ്രിയേ ...........

മനസ്സറതോറും മധുരം പകരും സുഖകരമേളങ്ങൾ....
ഏതോ കുളിരലകൊഞ്ചും മഴയിൽ നനയും തരള തരംഗങ്ങൾ....
അത് വീണ് വിളയുന്ന പവിഴങ്ങളോ......
അലമൂടിയകലുന്ന പുളകങ്ങളോ.....
നുര ചിതറുന്ന തിര വിരിയുമ്പോഴും......(പല്ലവി)
നിഴലായ് ഓർമ്മകൾ ഒഴുകി വരുമ്പോൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (2 votes)
nizhalaay ormmakal