സോമ സമവദനേ

മന്നവൻ വന്താനെടീ തോഴീ
മഞ്ചത്തിലേ ഇരുന്ത് നെഞ്ചത്തിലേ അമർന്നു
മന്നവൻ വന്താനെടീ

സോമ സമവദനേ ഇന്ദ്ര ഗ്രാമ കിളിമകളേ ആ..ആ...ആ
സോമ സമവദനേ ഇന്ദ്ര ഗ്രാമ കിളിമകളേ
തുളസി പോലെയെന്റെ  എന്റെ മനസ്സിലെന്നുമുണരൂ
വേളി ഇല്ലം പൂകി
(സോമ സമവദനേ..)

സകല ചമത എരിയും ജന്മ സഫലമാർന്ന സമയം
കാശി സെല്ല മുടിവിൽ ഉന്നൈ വേട്ടു തിരുമ്പി വരുവേൻ
വെറ്റിലയിൽ നൂറു തെറുത്തൻപൊടു നീ തന്നിടവേ
എൻ മനസ്സിൽ കുളിച്ചൊരുങ്ങിയോരന്തർജനമണി
വിളിപ്പു കുങ്കുമ മഞ്ഞളുമായ്
(സോമ സമവദനേ..)

ഗ രി സ നി ധ പ ധ 
ഗ രി സനിധപ ധ
രി സ നി ധ പ ധ 
രി സ നി ധ പ ധ
സ നി ധ പ ധ 
സ നി ധ പ ധ 
നി പധ നി പധ
ധ സ നി ധ പ ധ നി പ ധ
ധ പ ധ ധ പ ധ മ ഗ രിസ
നി ധ പ ഗ മ
മ ഗ രി സ രി സ നി ധ  
രി സ നി ധ  സ രി ഗ മ പ ധ നി

പുടവ കൊണ്ടു പുഴയിൽ നമ്മൾ പരലുകൾക്കു പരതും
ആൺ കുഴന്തയതിനായ് എന്നും ആറ്റു നോറ്റു തുടരും
അമ്മിമെതിച്ചരിശി മെതിച്ചരിപ്പൊടിയിൽ കാലടികൾ
കോലമിടും മനസ്സിലുള്ളവ  മനയ്ക്കകങ്ങളിൽ
മറച്ചിടുന്ന മറക്കുട മാറ്റൂ
(സോമ സമവദനേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Somasama

Additional Info

അനുബന്ധവർത്തമാനം