പനിനീരുമായ് പുഴകൾ

പനിനീരുമായ് പുഴകൾ നീന്തിവന്ന കുളിരേ
ഒഴുകുന്നു നിൻ കൊലുസ്സണിഞ്ഞ കൊഞ്ചലിതിലേ
മിഴിയാമ്പലിൽ ശലഭവീണകൾ
ശ്രുതി മീട്ടുമീ പ്രണയപ്പൊയ്‌കയിൽ
അല ഞൊറിഞ്ഞിറങ്ങി വരൂ

(പനിനീരുമായ്)

തിങ്കൾക്കുടം നിറയെ പൊങ്കൽക്കുളുർനിലാവ്
ചിന്തും വസന്തരാവേ‍ (തിങ്കൾക്കുടം)
ഞങ്ങൾ മയങ്ങും മലർമഞ്ചൽ‌വിരിപ്പിലിളം
മഞ്ഞിൻ തണുപ്പു നൽകൂ (ഞങ്ങൾ മയങ്ങും)
അന്തിച്ചെപ്പിൽ നിന്നും സിന്ദൂരം ചുണ്ടിൽ തൂകി
അല്ലിച്ചെല്ലക്കന്നിക്കണ്ണങ്ങൾ ചായം പൂട്ടി
അരയന്നമുറങ്ങുന്ന തളിരിതൾ മിഴിയുടെ
ലഹരിയിലിനിയലിയാം...

(പനിനീരുമായ്)

എങ്ങോ മറഞ്ഞിരുന്നതെന്തോ
നിറഞ്ഞലിഞ്ഞ വെൺചന്ദന സുഗന്ധി
എന്നോ മനസ്സിലിട്ടു മിന്നും താലിയും കെട്ടി
നിന്നെ എൻ സ്വന്തമാക്കി (എന്നോ മനസ്സിൽ)
ജന്മക്കൂടിന്നുള്ളിൽ രാപാർക്കാൻ ചേക്കേറുമ്പോൾ
ജോഡി ചോലത്തത്ത കുഞ്ഞുങ്ങൾ ഞാനും നീയും
കിളിത്തൂവൽ കുരുന്നുകൾ ചികഞ്ഞലിഞ്ഞിനിയെന്നും
ശിശിരപ്പൂങ്കുളിരണിയാം....

(പനിനീരുമായ്)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Panineerumay