കിന്നര വീണാ തന്ത്രികളാലെ

കിന്നരവീണാ തന്ത്രികളാലെ ഇസ്രായേലിന്റെ ഇങ്കിതം മീട്ടുവാൻ
ഏലാ താഴ്‌വരയിൽ ഇറങ്ങവേ
തെയ്യ തകതെയ് തിത്തക തക തെയ്
തക്കുത്ത തിക്‌തേയ്‌ തിത്തിക തെയ്‌തേയ്
കിന്നരവീണാ തന്ത്രികളാലെ ഇസ്രായേലിന്റെ യിംഗിതം മീട്ടുവാൻ
ഏലാ താഴ്‌വരയിൽ ഇറങ്ങവേ
ചെമ്മരിയാടുകൾ മേഘങ്ങളെപ്പോൽ
മേഞ്ഞുനടക്കും കുന്നിനുമേലേ
കേട്ടോ ദേവസങ്കീർത്തനം

എന്നെക്കാളും മേലേവാഴാൻ ഉണ്ടോ ദൈവം ഇന്നാട്ടിൽ
കല്ലും കവണേം മല്ലന്മാരെ കൊല്ലാനേൽക്കും ദാവീദേ
ഉണ്ടത്തണ്ടിൽ ചെത്തിപൂട്ടും ചന്തം കണ്ടോ മൂന്നാരേ
എല്ലും തോലും വെട്ടികൂട്ടി ഇല്ലാതാക്കും ദാവീദേ
തത്തിത്തരികിടതോം തിമൃത തരികിടതോം തിന്തിതരികിടതോം

ഇടയൻ നീയെന്റെ എതിരേ നിന്നെന്നാൽ അരിയും വാളാലേ ദാവീദേ
നിന്റെ തലയും കൊയ്തങ്ങു എറിയും ഞാൻ ദൂരേ പറവക്കൂട്ടങ്ങൾ ഭക്ഷിക്കും
കവചം കാൽച്ചട്ട അണിയും നീ ദൈവ വചനം കേട്ടില്ലേ ഗോലിയാത്തെ
നിത്യവചനമാണെന്റെ പരിച നീ വന്നാൽ ഉടനേ യെഹോവ ശിക്ഷിക്കും
നിത്യവചനമാണെന്റെ പരിച നീ വന്നാൽ ഉടനേ യെഹോവ ശിക്ഷിക്കും

സ്നേഹപിതാവിനെ വിളിച്ചുണർത്തും സ്വർഗ്ഗപിതാവിനെ അറിയുവാനായ്
കൂടൊന്നണയുക സോദരാ ദൈവത്തോടിനി മത്സരം വേണ്ടവൻ
ലോകത്തിൻ രക്ഷകൻ എന്റെ യഹോവ എന്നും തുണയരുളുന്നവൻ

യൂദയോർക്കെല്ലാം ശാന്തി കൈവരാൻ വാളെടുത്തവൻ വാളാലേ
ഈ പിച്ചളകൂമ്പ് കുത്തി ഞാൻ നിന്നെ തച്ചുടക്കുമെൻ ദാവീദേ
സിംഹക്കൂട്ടത്തിൽ കൊന്നോൻ ഞാൻ നിന്റെ കഥകഴിക്കും ഫെലിസ്ത്യനേ
ഇന്ന്‌ നീയും നിന്നുടെ ദൈവവും എന്റെ വമ്പറിഞ്ഞീടും കുഞ്ഞാടേ

ഇന്നു നീയും നിന്നുടെ ദൈവവും എന്റെ വമ്പറിഞ്ഞീടും കുഞ്ഞാടേ

കിന്നരവീണാ തന്ത്രികളാലെ ഇസ്രായേലിന്റെ ഇങ്കിതം മീട്ടുവാൻ
ഏലാ താഴ്‌വരയിൽ ഇറങ്ങവേ
ചെമ്മരിയാടുകൾ മേഘങ്ങളെപ്പോൽ മേഞ്ഞുനടക്കും കുന്നിനുമേലേ
കേട്ടോ ദേവസങ്കീർത്തനം
ചെമ്മരിയാടുകൾ മേഘങ്ങളെപ്പോൽ മേഞ്ഞുനടക്കും കുന്നിനുമേലേ
കേട്ടോ ദേവസങ്കീർത്തനം

എന്നെക്കാളും മേലേവാഴാൻ ഉണ്ടോ ദൈവം ഇന്നാട്ടിൽ
കല്ലും കവണേം മല്ലന്മാരെ
കൊല്ലാനേൽക്കും ദാവീദേ ഉണ്ടത്തണ്ടിൽ ചെത്തിപൂട്ടും
ചന്തം കണ്ടോ മൂന്നാര്
എല്ലും തോലും വെട്ടികൂട്ടി ഇല്ലാതാക്കും ദാവീദേ
എന്നെക്കാളും മേലേവാഴാൻ ഉണ്ടോ ദൈവം ഇന്നാട്ടിൽ
കല്ലും കവണേം മല്ലന്മാരെ കൊല്ലാനേൽക്കും ദാവീദേ
ഉണ്ടത്തണ്ടിൽ ചെത്തിപൂട്ടും ചന്തം കണ്ടോ മൂന്നാരേ
എല്ലും തോലും വെട്ടികൂട്ടി ഇല്ലാതാക്കും ദാവീദേ
തത്തിത്തരികിടതോം തിമൃത തരികിടതോം തിന്തിതരികിടതോം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kinnara veenaa thantrikalaale

Additional Info