കിളിച്ചുണ്ടൻ മാവിൻ(D)
താനനം തനനം താനന.................
കിളിച്ചുണ്ടൻ മാവിൻ തണുപ്പുള്ള തണലിൽ..
കിളിച്ചുണ്ടൻ മാവിൻ തണുപ്പുള്ള തണലിൽ..
തനിച്ച് വന്നിരിയ്ക്കുന്ന പെണ്ണേ......
നീയൊളിച്ചുള്ളിലൊതുക്കും പ്രണയത്തിൻ-
കടലിൻ കരയിൽ വന്നിരുന്നോട്ടേ.....
ഞാൻ കളിപറഞ്ഞിരുന്നോട്ടേ.....
കിളിച്ചുണ്ടൻ മാവിൻ തണുപ്പുള്ള തണലിൽ..
തനിച്ച് വന്നിരിയ്ക്കുന്ന പെണ്ണേ......
കരയുടെ മേലേ തിരഞൊറിയോടെ നുരമണി വിരിച്ചോട്ടേ....
വെള്ളിച്ചിലമ്പൊലി വിതച്ചോട്ടേ......(2)
കലയുടെ കയ്യിൽ പൊലിമകളേറും-
മണിച്ചിപ്പി മെല്ലെ തുറന്നിടട്ടേ.....(2)
അതിലുള്ള നറുമുത്ത് കവർന്നിടട്ടേ.....
കിളിച്ചുണ്ടൻ മാവിൻ തണുപ്പുള്ള തണലിൽ..
തനിച്ച് വന്നിരിയ്ക്കുന്ന പെണ്ണേ......
കളകളമോടെ മറുകരതേടും കനവൊന്ന് കടഞ്ഞോട്ടേ....
നല്ല പവിഴങ്ങളെടുത്തോട്ടേ.......(2)
മഴയുടെ തേരിൽ മുകിലൊലിയോടെ-
ഇളംതെന്നലായ് ഞാൻ പറന്നിടട്ടെ.....
ഉരുകുന്ന മനസ്സൊന്ന് തഴുകിടട്ടേ............(പല്ലവി)