ആത്തിന്തോ... തിനത്തിന്തോ

ആത്തിന്തോ... തിനത്തിന്തോ...
താതമ്പിത്താരുടെ.. തിത്തമ്പിത്തമ്പി... 
തമ്പിക്കളപോഴാം ... ആതി൪താലം പെണ്ണ്
കുറുമാലിപ്പുഴേലേ... ഈറന്‍ ചുറ്റിവന്ന...
കുഞ്ഞുകാറ്റും കൊണ്ടിരുന്നേ...
ആതി൪താലം പെണ്ണ്

കണ്ണാടിച്ചേലുള്ള ചെപ്പു തുറക്കുമ്പം
മിന്നും ചിന്നും പൊന്നാരം (2)
ഋതമിട്ട ചിതമാന ചിത്തം
ചായമുണങ്ങാത്ത ചിത്രം
ഉള്ളം കോവിലില്‍ ഉണ്മതന്‍ പൊന്‍‌തിരിനാളം

തന്തനിത്താനാരോ തിനുതിനു
തിന്തനിത്താനാരോ ഓഹോ 
തന്തനിത്താനാരോ തിനുതിനു
തിന്തനിത്താനാരോ ഓഹോഹോഹോഹോ..

കണ്ണുനട്ടു കാത്തിരുന്നിട്ട്
കതിരുലച്ചൊരു കിരുകിരുപ്പ്
കൈനിറയെ കതിര്‍പെറ്റ്
നിലം‌പൊലിച്ച് വിത്തു പൊലിച്ച് (2)
അനിച്ച വച്ചു ആ.. അനിച്ച വച്ചൂ
ആറ്റുവന്തിട്ട് കലകലക്കാതാറ്റുനോറ്റു
ചൂടേറിക്കാ മനസ്സ്....
കന്നിപ്പെണ്ണിന്റെ അനിച്ച വെച്ചൊരു മനസ്സ്
ആ.. കന്നിപ്പെണ്ണിന്റെ അനിച്ച വെച്ചൊരു മനസ്സ്

തന്തനിത്താനാരോ തിനുതിനു
തിന്തനിത്താനാരോ ഓഹോ 
തന്തനിത്താനാരോ തിനുതിനു
തിന്തനിത്താനാരോ ഓഹോഹോഹോഹോ..

ചുണ്ടത്തൊരെക്കിളെടുത്ത്... 
പാടത്തൊറ്റക്കിരിക്കും ചെമ്പോത്ത് (2)
ഇണയെക്കണ്ടപ്പം..  കനലില്‍ കത്തുന്ന
കാറ്റാടിച്ചിറകാട്ടി...  പടിഞ്ഞാട്ടു പാറി
മുട്ടിയിരിക്കാന്‍ തമ്മില്‍
കൊത്തിക്കളിക്കാന്‍ ചുണ്ടില്‍
ചുണ്ടിട്ടുറുമ്പാന്‍
ചേക്കേറാനിടം തരുമോ
പച്ചിലക്കൊമ്പേ ...
ചേക്കേറാൻ.... ഇടം തരുമോ.... 
പച്ചിലക്കൊമ്പേ .....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Athintho thinathintho

Additional Info

Year: 
1982