തുഷാരമണികൾ തുളുമ്പിനിൽക്കും

തുഷാരമണികൾ തുളുമ്പി നിൽക്കും
തുളസിപ്പൂമാല ചാർത്താം നിന്നെ 
തുഷാരമണികൾ തുളുമ്പി നിൽക്കും
തുളസിപ്പൂമാല ചാർത്താം നിന്നേ 
വനമാലി വൃന്ദാവനപൂവിലൂടേ.. 
യമുനയായ് അലഞ്ഞു തിരയാം നിന്നേ 
വനമാലി വൃന്ദാവനപൂവിലൂടേ.. 
യമുനയായ് അലഞ്ഞു തിരയാം നിന്നേ 
(തുഷാരമണികൾ...)

പൊന്നോടക്കുഴൽ വിളിയിൽ 
പൊന്നോടക്കുഴൽ വിളിയിൽ 
അലിഞ്ഞലിഞ്ഞിണങ്ങാം
പൊന്നോമൽ കായാമ്പൂ നിറമായ് മയങ്ങാം (2)
(പൊന്നോടക്കുഴൽ... )
രാസവിലാസലയം കയറിയാൽ നിൻ
നൂപുര രമണീയ ലഹരിയായ് ഇളകാം
(തുഷാരമണികൾ...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thushaaramanikal

Additional Info

അനുബന്ധവർത്തമാനം