ശാരദനീലാംബര നീരദപാളികളേ

ആ.. ആ... ആ...
ശാരദനീലാംബര നീരദപാളികളേ
ശ്യാമസുന്ദര ചിത്രങ്ങളേ... 
ആ... ആ.. .ആ‍.... 
ശാരദനീലാംബര നീരദപാളികളേ

നിങ്ങളെ കൈയ്യെത്തി
മനസ്സിൽ തുളുമ്പും കുങ്കുമം കൊണ്ട്
വീണ്ടുമൊരുക്കാനാമോ നീരദപാളികളേ
ആ.... ആ... ആ.. .ആ... 
മണ്ണിൻ മണവും വിണ്ണിൻ നിറവും തമ്മിലിണങ്ങും
ആഗ്നേയ നിമിഷങ്ങളേ.. 
ജനനം അജ്ഞാത ലാവണ്യസമരസജ്വലനം
യൗവന ഖനനം
ഉത്തുംഗ ഹംസവിലയനം
ആ,.. .ആ... ആ.. 
ശാരദനീലാംബര നീരദപാളികളേ

ആദ്യ തുടുപ്പിൽ  കോരിത്തരിക്കും
കാമനമേയും ശാദ്വലപുളിനങ്ങളിൽ
മരന്ദം പേരെന്തെന്നറിയാത്ത മാസ്മരസുഗന്ധം
ആനന്ദകളിമ്പം
സ്വർഗ്ഗീയ വിസ്മൃതിതരംഗം
ആ...ആ..ആ... ആ.... 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sharadha neelaambara

Additional Info