നൂൽമഴ പട്ടമല്ലോ

നൂൽമഴ പട്ടമല്ലോ മനം
നൂൽ പൊട്ടിപ്പോയാൽ..
തകരും മാനസം ....
നിശയറിയാതെ മനമകലുമ്പോൾ
വിരൽത്തുമ്പിലെ നൂൽ കൊണ്ടു മണ്ണിൽ..
ആ ....

ഇരവും പകലും തിരിയാതെ
നന്മയും തിന്മയും അറിയാതെ (2)
നരകം രചിക്കാം മനമകലുമ്പോൾ
ഉലകും വിതുമ്പും ഉയിരിനായ്
ഇത് മാറ്റമറിയാത്ത മനസ്സിൻ മാറ്റം..
മാറ്റമറിയാത്ത മനസ്സിൻ മാറ്റം..

അറിവിൻ മധുരം നുകരുമ്പോൾ
അമൃതിൻ നിറവിൽ അമരത്വം (2
നാകം വരയ്ക്കാൻ നിറക്കൂട്ട് തേടി
വിരൽത്തുമ്പിലെ പൂത്തുമ്പു വാനിൽ
ഇത് നാമറിയേണ്ട ജീവിത മാറ്റം  
മാറ്റമറിയുന്ന മനസ്സിൻ മാറ്റം
മാറ്റമറിയുന്ന മനസ്സിൻ മാറ്റം
മാറ്റമറിയുന്ന മനസ്സിൻ മാറ്റം ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Noolmazha pattamallo

Additional Info

Year: 
2016

അനുബന്ധവർത്തമാനം