മാറ്റം

കഥാസന്ദർഭം: 

മാറ്റം ഒരു ചിത്രകാരന്റെ നിശബ്ദ മനോപരിവര്‍ത്തനത്തിന്റെ കഥയാണ്. പ്രണയ വിവാഹവും അനുബന്ധ സംഭവങ്ങളും മനുഷ്യത്വരാഹിത്യത്തിന്റെ മുറിവുകള്‍ സൃഷ്ടിച്ച ദിനങ്ങളുമായി പിതാവിന്റെ ഏലം എസ്റ്റേറ്റില്‍ കഴിയേണ്ടിവരുന്ന അവര്‍ പിന്നീട് മറ്റൊരു ചെറിയ നഗരത്തിലേക്ക് കുടിയേറിപ്പാര്‍ത്തു. പക്ഷേ വിധി പുതിയ രൂപത്തിലിവിടെ ചിത്രം വരയ്ക്കുന്നു. ഒരു സ്കൂളില്‍ ചിത്രം വരക്കാനെത്തുന്ന അയാള്‍ അവിടെ ചില അനിഷ്ടസംഭവങ്ങള്‍ മൂടിവയ്ക്കാന്‍ സഹായിക്കേണ്ടി വരികയും അതിനെത്തുടര്‍ന്ന് ഉണ്ടാകുന്ന പരിണിത പരിവര്‍ത്തനങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
വെബ്സൈറ്റ്: 
http://www.bassmovies.in

വിക്ടര്‍ മാധവ്, അരുണിമ മുരളീധരന്‍ എന്നിവരെ നായികാ നായകന്മാരാക്കി നവാഗതനായ സെജി പാലൂരാന്‍ സംവിധാനം ചെയ്ത ചിത്രമാണ്‌ 'മാറ്റം'. ബാസ് മൂവിസിന്റെ ബാനറില്‍ സെജി പാലൂരാന്‍ തന്നെയാണ് ചിത്രന്റെ രചനയും, നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിതിന്‍ കെ രാജ്.