ചിങ്ങപ്പെണ്ണിനു കല്യാണം

ഒന്നാം തുമ്പിയും അവൾ പെറ്റ മക്കളും
പോയി നടപ്പറ തുമ്പി തുള്ളാൻ
തുമ്പി ഇരുമ്പല്ല ചെമ്പല്ല ഓടല്ല
തുമ്പിത്തുടൽ മാല പൊൻ‌മാല
രണ്ടാം തുമ്പിയും അവൾ പെറ്റ മക്കളും
പോയി നടപ്പറ തുമ്പി തുള്ളാൻ
പന്തലിൻ പൂക്കുല പോരാഞ്ഞിട്ടോ
എന്തെന്റെ തുമ്പീ തുള്ളാത്തൂ
എന്തെന്റെ തുമ്പീ തുള്ളാത്തൂ
എന്തെന്റെ തുമ്പീ തുള്ളാത്തൂ
ആ‍.....

ചിങ്ങപ്പെണ്ണിനു കല്യാണം
നിറങ്ങള്‍ നല്‍കീ ആഭരണം
ചിങ്ങപ്പെണ്ണിനു കല്യാണം
നിറങ്ങള്‍ നല്‍കീ ആഭരണം
മനസ്സിന്റെ മണിമുറ്റത്തായിരം
മലരുകളൊന്നായ് വിടരും പൊന്നോണം
ചിങ്ങപ്പെണ്ണിനു കല്യാണം
നിറങ്ങള്‍ നല്‍കീ ആഭരണം

തെച്ചിപ്പൂക്കള് നൃത്തം വെയ്ക്കണ
തെക്കന്‍ കാറ്റേ പൂങ്കാറ്റേ
ചിങ്ങനിലാവു പറഞ്ഞാലും
ഓണക്കാലമകന്നാലും
ഞങ്ങളെ മറന്നു പോകരുതേ നീ
എങ്ങും പോയ്‌ മറയരുതേ
എങ്ങും പോയ്‌ മറയരുതേ
ചിങ്ങപ്പെണ്ണിനു കല്യാണം
നിറങ്ങള്‍ നല്‍കീ ആഭരണം
മനസ്സിന്റെ മണിമുറ്റത്തായിരം
മലരുകളൊന്നായ് വിടരും പൊന്നോണം
ആ‍....

കോടിയുടുത്തു കുളിരും ചൂടി
ഊഞ്ഞാലാടും തുമ്പികളേ
ആ.....
മഴമുകില്‍ വിണ്ണിലുയര്‍ന്നാലും
മഞ്ഞിന്‍ മാരിയുതിര്‍ന്നാലും
ഞങ്ങളെ ഒളിച്ചു പോകരുതേ
നിങ്ങള്‍ എങ്ങും പോയ്‌ മറയരുതേ
എങ്ങും പോയ്‌ മറയരുതേ

ചിങ്ങപ്പെണ്ണിനു കല്യാണം
നിറങ്ങള്‍ നല്‍കീ ആഭരണം
മനസ്സിന്റെ മണിമുറ്റത്തായിരം
മലരുകളൊന്നായ് വിടരും പൊന്നോണം
ചിങ്ങപ്പെണ്ണിനു കല്യാണം
നിറങ്ങള്‍ നല്‍കീ ആഭരണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chingappenninu kalyanam

Additional Info

Year: 
1981

അനുബന്ധവർത്തമാനം