നിലാവിന്റെ ചുംബനമേറ്റ്

 

നിലാവിന്റെ ചുംബനമേറ്റ്
തുഷാരമണികളുറങ്ങി (2)
നിശീഥ പുഷ്പദലം വിടർന്നു
സ്വപ്ന ശലഭം ഉണർന്നു എന്റെ
സ്വപ്ന ശലഭം ഉണർന്നു
(നിലാവിന്റെ...)

നിദ്ര തൻ മുഖപടമഴിഞ്ഞു വീഴും
എത്ര ഏകാന്ത രാവുകളിൽ
നിത്യ ഹരിത കിനാവുകൾ പോലെ
നിരുപമേ  നിരുപമേ
നീ വന്നു എന്നിൽ നിർവൃതികൾ പകർന്നൂ
(നിലാവിന്റെ...)

നിൻ മലർ മിഴികളിൽ അലിഞ്ഞു ചേരും
എന്റെ അജ്ഞാത ഭാവനകൾ
നിന്റെ സ്മൃതികലെ പൂവണിയിക്കും ഓമലേ
ഓമലേ എൻ രാഗം എന്റെ ഹൃദയ സംഗീതം
(നിലാവിന്റെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nilaavinte chumbanamettu