പാതിവിടർന്നാൽ കൊഴിയുന്ന പൂവിന്

പാതിവിടർന്നാൽ കൊഴിയുന്ന പൂവിന് 
പ്രേമമെന്നെന്തിനു പേരിട്ടു
കണ്ണീരിലലിയും വാർമഴവില്ലിന്
പെണ്ണെന്നെന്തിനു പേരിട്ടു

പാതിവിടർന്നാൽ കൊഴിയുന്ന പൂവിന് 
പ്രേമമെന്നെന്തിനു പേരിട്ടു
കണ്ണീരിലലിയും വാർമഴവില്ലിന്
പെണ്ണെന്നെന്തിനു പേരിട്ടു
പെണ്ണെന്നെന്തിനു പേരിട്ടു

ദാഹിച്ചു നടക്കുന്ന വേഴാമ്പൽപ്പക്ഷിക്ക്
മോഹമെന്നെന്തിന് പേരിട്ടൂ
ദാഹിച്ചു നടക്കുന്ന വേഴാമ്പൽപ്പക്ഷിക്ക്
മോഹമെന്നെന്തിന് പേരിട്ടൂ

അക്കരപ്പച്ചയിലെ ആകാശത്തുമ്പിയ്ക്ക്
സ്വപ്നമെന്നെന്തിന് പേരിട്ടു
സ്വപ്നമെന്നെന്തിന് പേരിട്ടു

മണ്ണിൽ വീണുടയുന്ന പളുങ്കുപാത്രത്തിന്
മനസ്സെന്നെന്തിന് പേരിട്ടൂ
മണ്ണിൽ വീണുടയുന്ന പളുങ്കുപാത്രത്തിന്
മനസ്സെന്നെന്തിന് പേരിട്ടൂ

വിളിക്കാതെ വരുന്നൊരു വിരുന്നുകാരന്
വിധിയെന്നെന്തിന് പേരിട്ടൂ
വിധിയെന്നെന്തിന് പേരിട്ടൂ

പാതിവിടർന്നാൽ കൊഴിയുന്ന പൂവിന് 
പ്രേമമെന്നെന്തിനു പേരിട്ടു
കണ്ണീരിലലിയും വാർമഴവില്ലിന്
പെണ്ണെന്നെന്തിനു പേരിട്ടു
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paathividarnnaal Kozhiyunna Poovinu