കടുകോളം തീയുണ്ടെങ്കിൽ

കടുകോളം തീയുണ്ടെങ്കിൽ
കുളിരും മഞ്ഞും കുടവെട്ടപ്പാടകലേ
കഞ്ചാവൊരു പുകയുണ്ടെങ്കിൽ
ഹൃദയവും ബുദ്ധിയും അഞ്ചര -
നാഴികയകലേ - അകലേ - അകലേ
(കടുകോളം... )

ഹൃദയമെന്നളിയനിനി പറഞ്ഞാൽ
ഇവിടെക്കിടന്നു ഞാൻ കരയും
കൈയ്യിലൊരെണ്ണമുണ്ടായിരുന്നത്
കാലത്തെണീറ്റപ്പം കണ്ടില്ലാ
കണ്ടില്ലാ - കണ്ടില്ലാ - കണ്ടില്ലാ
(കടുകോളം..)

എന്റെ ഹൃദയം ഞാനെടുത്തൊരു
പെണ്ണിനു കൊടുത്തിട്ടു തന്നില്ലാ
അയ്യോ പെണ്ണെ പറ്റിച്ചോ
അതു കൈയ്യീന്നു നിലത്തിട്ടു പൊട്ടിച്ചോ
പൊട്ടിച്ചോ - പൊട്ടിച്ചോ - പൊട്ടിച്ചോ 
(കടുകോളം..)

അളിയാ - എനിക്കു ബുദ്ധി വരുന്നു
ഇപ്പം എനിക്കും ബുദ്ധി വരുന്നു
ഹൃദയമെന്നൊരെണ്ണം മരുന്നിനു പോലും
നമുക്കു വേണ്ടാ - അളിയാ നമുക്കു വേണ്ടാ
ഹൃദയമെന്നൊരെണ്ണം മരുന്നിനു പോലും
നമുക്കു വേണ്ടാ - അളിയാ നമുക്കു വേണ്ടാ 
(കടുകോളം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kadukolam theeyundenkil

Additional Info

Year: 
1968

അനുബന്ധവർത്തമാനം