വെള്ളത്താമരമൊട്ടു പോലെ

വെള്ളത്താമര മൊട്ടുപോലെ
വെള്ളക്കൽ പ്രതിമ പോലെ
കുളിക്കാനിറങ്ങിയ പെണ്ണെ - നിന്റെ
കൂടെ ഞാനും വന്നോട്ടേ
ആരെങ്കിലും വന്നാലോ
കണ്ടു ചിരിച്ചാലോ - അതു
കണ്ടു ചിരിച്ചാലോ 
(വെള്ളത്താമര... )

നാണം കുണുങ്ങും കാളിന്ദിയാറ്റിൽ
നീയൊരു നീരാടും രാധ
ആലുംകൊമ്പിൽ കുഴലൂതും
അങ്ങെന്റെ കാമുകൻ കണ്ണൻ
അങ്ങെന്റെ കാമുകൻ കണ്ണൻ 
(വെള്ളത്താമര... )

ചന്ദനക്കല്ലിലഴിച്ചു വെച്ചൊരു
ചേലയാരെടുത്തു - ചേലയാരെടുത്തു
ഞാനെടുത്തു - അതു ഞാനെടുത്തു
പട്ടുചേല തിരിച്ചു തരൂ
പകരം നീ എന്തു തരും 
ആരെങ്കിലും വന്നാലോ
കണ്ടു ചിരിച്ചാലോ - അതു
കണ്ടു ചിരിച്ചാലോ 

അർദ്ധനഗ്നാംഗിയായ്
അരനീർ വെള്ളത്തിൽ
അല്ലിപ്പൂ നുള്ളുമ്പോൾ
പുഴയിലെയോളങ്ങൾ നെയ്തു തരും
പുത്തൻ ചേല പൂഞ്ചേല 

വെള്ളത്താമര മൊട്ടുപോലെ
വെള്ളക്കൽ പ്രതിമ പോലെ
കുളിക്കാനിറങ്ങിയ പെണ്ണെ - നിന്റെ
കൂടെ ഞാനും വന്നോട്ടേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Vellathamaramottu pole

Additional Info

Year: 
1968