ഉദയചന്ദ്രികേ രജതചന്ദ്രികേ

ഉദയചന്ദ്രികേ രജതചന്ദ്രികേ
ഉദ്യാനപുഷ്പത്തിന്‍ പ്രേമകവാടം
തുറന്നുതരൂ - തുറന്നുതരൂ - തുറന്നുതരൂ
ഉദയചന്ദ്രികേ രജതചന്ദ്രികേ

ഒരുശലഭത്തിന്‍ ചുണ്ടുവരണ്ടു
ഒരുതൈത്തെന്നല്‍ നിന്നുമുരണ്ടു 
പനിമതീ - കനിയൂ - പരിരംഭണസുഖം അരുളൂ
വിടരട്ടേ മലര്‍ വിടരട്ടേ
ഉദയചന്ദ്രികേ രജതചന്ദ്രികേ

കരളില്‍ കാമുക സന്ദേശവുമായ്
കവിളില്‍ ചുംബന മണിമുദ്രയുമായ് 
അലയുകയാണൊരു പൊന്മുകിലേതോ
അളകാപുരി തേടീ
വഴികാട്ടൂ നീ വഴികാട്ടൂ

ഉദയചന്ദ്രികേ രജതചന്ദ്രികേ
ഉദ്യാനപുഷ്പത്തിന്‍ പ്രേമകവാടം
തുറന്നുതരൂ - തുറന്നുതരൂ - തുറന്നുതരൂ
ഉദയചന്ദ്രികേ രജതചന്ദ്രികേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
udayachandrike

Additional Info

Year: 
1972

അനുബന്ധവർത്തമാനം