മാരിവിൽ ഗോപുരവാതിൽ
മാരിവിൽ ഗോപുര വാതിൽ തുറന്നു
മാലാഖയായ് നീ വന്നൂ
ആദ്യാനുരാഗത്തിൻ ഹർഷാനുഭൂതിയിൽ
ആത്മാവിന്നാരാമം പൂത്തു
(മാരിവിൽ)
മണ്ണിലെ മോഹത്തിൻ തളിരായ് വിടർന്ന ഞാൻ
എൻ നില പാടെ മറന്നു പോയി
മണ്ണിലെ മോഹത്തിൻ തളിരായ് വിടർന്ന ഞാൻ
എൻ നില പാടെ മറന്നു പോയി
ആരോമലാളുമൊത്താകാശ തീർത്ഥത്തിൽ
ആറാടുവാൻ ഞാൻ കൊതിച്ചു പോയി
(മാരിവിൽ)
ചെല്ലച്ചിറകു വളരാത്ത ഞാനെന്റെ
കല്യാണമണ്ഡപം തേടി
എന്നിലെ മാനത്ത് പൊങ്ങിപ്പറക്കുവാൻ
എന്തിനായ് മാടി വിളിച്ചൂ
(മാരിവിൽ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Maarivil gopura