അമ്മെ നിന്‍ അരികില്‍

Year: 
2016
Amme nin arikil
Lyrics Genre: 
0
No votes yet

അമ്മെ നിന്‍ അരികില്‍ വരുന്നൂ ഞാന്‍
അറിയാതെ മനം പൊട്ടി കരയുന്നു ഞാന്‍
അമ്മേ എന്‍റെ അമ്മേ അമ്മേ നീയെന്‍ ആലംബം
അമ്മേ എന്‍റെ അമ്മേ അമ്മേ നീയെന്‍ ആലംബം
മെല്ലെ മെല്ലേ മെല്ലെ മെല്ലേ കരങ്ങളാല്‍ ഒന്നു തഴുകുക നീ
(അമ്മെ നിന്‍ അരികില്‍)

താരാട്ട് പാടി പൂന്തൊട്ടിലാട്ടി കഥകള്‍
പറഞ്ഞു കരളായി വളര്‍ത്തി
താരാട്ട് പാടി പൂന്തൊട്ടിലാട്ടി കഥകള്‍
പറഞ്ഞു കരളായി വളര്‍ത്തി
നല്ലതാം ജീവിതമേകി അറിവ് പകര്‍ന്നൂ
അമൃതു പകര്‍ന്നൂ എന്നെ ഞാനാക്കിയ വാത്സല്യമേ
എന്നുള്ളില്‍ തെളിയും പൊന്‍ ദീപമേ
(അമ്മെ നിന്‍ അരികില്‍)

എല്ലാം സഹിച്ചും,ത്യാഗം വരിച്ചും
കദനങ്ങള്‍ ചിരിയില്‍ ചാലിച്ചെടുത്തും
എല്ലാം സഹിച്ചും,ത്യാഗം വരിച്ചും
കദനങ്ങള്‍ ചിരിയില്‍ ചാലിച്ചെടുത്തും
രാപ്പകല്‍ അമ്മേ കാവലായ്‌ മാറി
അകമുരുകുന്നു പ്രാര്‍ത്ഥനയോടെ
കണ്ണീരാല്‍ തൃപ്പാദം കഴുകുന്നു ഞാന്‍
പുണ്യോദയമൊന്നു കാണുന്നു ഞാന്‍
(അമ്മെ നിന്‍ അരികില്‍)

AMME NIN ARIKIL...(SREEJAYA DIPU)