നാക്കിലെ പ്രാക്കുകൾ

നാക്കിലെ പ്രാക്കുകൾ ഏക്കേണോ
വാങ്ങുന്ന വീക്കിന്‌ മോങ്ങേണോ
ചെയ്തികൾ നെയ്‌തവ എതിനൊത്തേ
വിധിയേതു ഈ ഭൂവാകെ (2 )
പഴിനേടുമോ ..ഓ ...കെടുനാമം ..ഓ
അതിനേതു ..ഓ ..തവശാട്യം ..ഓ
അഹംഭാവം തീരും നേരത്തലിവാലെ
സ്ഥിതിമാറും സംഗതി സൽഗതി സംഭവ്യം

നാക്കിലെ പ്രാക്കുകൾ ഏക്കേണോ
വാങ്ങുന്ന വീക്കിന്‌ മോങ്ങേണോ
ചെയ്തികൾ നെയ്‌തവ എതിനൊത്തേ
വിധിയേതു ഈ ഭൂവാകെ

ഈർഷ ലേശവും മോശമാ ..
വാശിയേശിയാൽ നാശമാ
ആസ്യമേകും മൃദുഹാസമാം
ദാസ്യരാകുമീ സർവ്വരും ...
അൻപാർന്നിമ്പം ചിന്താംശീലം
മോദം മേവാമില്ലൊരല്ലലും  
അഹംഭാവം തീരും നേരത്തലിവാലെ
സ്ഥിതിമാറും സംഗതി സൽഗതി സംഭവ്യം

നാക്കിലെ പ്രാക്കുകൾ ഏക്കേണോ
വാങ്ങുന്ന വീക്കിന്‌ മോങ്ങേണോ
ചെയ്തികൾ നെയ്‌തവ എതിനൊത്തേ
വിധിയേതു ഈ ഭൂവാകെ
പഴിനേടുമോ ..ഓ ...കെടുനാമം ..ഓ
അതിനേതു ..ഓ ..തവശാട്യം ..ഓ
അഹംഭാവം തീരും നേരത്തലിവാലെ
സ്ഥിതിമാറും സംഗതി സൽഗതി സംഭവ്യം  
അഹംഭാവം തീരും നേരത്തലിവാലെ
സ്ഥിതിമാറും സംഗതി സൽഗതി സംഭവ്യം 

Oru Muthassi Gadha | Naakkile Praakkukal Lyrical Song Video | Mano, Shaan Rahman | Official