ആയിരത്തിൽ ഒരുവൻ

ആയിരത്തിൽ ഒരുവൻ ഞാൻ, ആയിരത്തിൽ ഒരുവൻ...
ദൈവത്തിൻ ശ്രീകോവിൽ തേടും, ആയിരത്തിൽ ഒരുവൻ (2)
മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും തേടുകയല്ലോ ഞാൻ 
ഇന്നും തേടുകയല്ലോ ഞാൻ..... (ആയിരത്തിൽ ഒരുവൻ)

ജീവിതമേകിയ മുറിവിൽ കനിവോടൊരു കൈ തഴുകമ്പോൾ (2)
നിർവൃതി അറിയുന്നു... ശാന്തിയിലലിയുന്നു...
എൻ മുന്നിലും, പ്രത്യാശയായ്, 
സ്നേഹത്തിൻ രൂപത്തിൽ വന്നൂ ദൈവം (ആയിരത്തിൽ ഒരുവൻ)

ജന്മം നൽകിയ ബന്ധനമില്ലാതേതോ മനമിവിടെ (2)
സാന്ത്വന മധുരവുമായ് കരുണാ ദീപവുമായ്
ഉൾക്കൺകളിൽ സൗന്ദര്യമായ്
ജീവന്റെ രൂപത്തിൽ വന്നൂ ദൈവം (പല്ലവി )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aayirathil oruvan