പ്രിയതോഴാ
പ്രിയതോഴാ കരയരുതേ അരുളാം സാന്ത്വനം
പ്രിയതോഴാ കരയരുതേ അരുളാം സാന്ത്വനം
ദുഃഖങ്ങളേ.....ദൂരെ........ ദൂരെ........
സ്വപ്നങ്ങളേ.......പോരൂ.... പോരൂ.......
മനമിടറാതെ ചിരിമറയാതെ
മണ്ണിൽ കൊഴിയും മോഹങ്ങൾ പൂവിടും...
(പ്രിയതോഴാ.............. സാന്ത്വനം) 2
എന്നുയിരും നിന്നുയിരും ഒന്നിച്ചിണയ്ക്കിയ ദൈവം (2)
ഇന്നു നൽകും നൊമ്പരങ്ങൾ നാളെ വിടരും സൗഭാഗ്യം
ഒരു കയ്യാൽ പ്രഹരിയ്ക്കും മറു കയ്യാൽ തഴുകിടും
വിചിത്രമാം പൊരുളല്ലയോ.... ഓ...പ്രിയാ... ജീവിതം...
( പ്രിയതോഴാ........... സാന്ത്വനം) 2
വാനിറമ്പിൽ പൊൻവിളക്കായ് മിന്നിത്തിളങ്ങുന്ന സൂര്യൻ (2)
പാഴിരുളിൽ മറഞ്ഞാലും നാളെ വീണ്ടും വന്നണയും
ഒരു പുറം തമസ്സുള്ള മറുപുറം പ്രഭയുള്ള
തണുപ്പുള്ള തീയല്ലയോ ഓ.... പ്രിയാ... ജീവിതം...
( പല്ലവി )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
PriyathoZha
Additional Info
Year:
2009
ഗാനശാഖ: