കല്യാണപ്രായമാണ്

കല്യാണപ്രായമാണ് കനവുണരും കാലമാണ്
കരളാകെ തേനാണ്...
മാൻപേടക്കണ്ണുള്ള മാമ്പൂവിൻ നിറമുള്ള
പെണ്ണാണെൻ മനം നിറയേ.....(2)
പൊയ്യല്ലടോ ഇത് പൊളിയല്ലടോ
അവൾ പൊന്നാണെടോ എന്റെ നിധിയാണെടോ
മാടപ്രാവേ... വായോ നീ എൻ നെഞ്ചിൽ ചൂടുണ്ടേ.... 
ചൂടുണ്ടേ..... പാട്ടുണ്ടേ......
(കല്യാണപ്രായമാണ്......... മനം നിറയേ )

പൊട്ടുകുത്തേണം തങ്കവളയണിയേണം.... 
മധുമൊഴി നിൻ മലർ മിഴിയിൽ മയ്യണിയേണം.... ഹോഹോ..
പൊട്ടുകുത്തേണം തങ്കവളയണിയേണം
മധുമൊഴി നിൻ മലർ മിഴിയിൽ മയ്യണിയേണം....
മംഗല്യപെൺകിടാവേ മണിയറയിൽ നീയണയുമ്പോൾ (2)
മറ്റാരും കാണാതെ മന്ദാരപ്പൂവൊത്ത-
മുത്തമൊന്ന് ഞാൻ തരുമ്പോൾ...
നാണം കുണുങ്ങരുതേ.... മാറിക്കളയരുതേ...
(കല്യാണപ്രായമാണ്.......... മനം നിറയേ)

പട്ടുടുക്കേണം കാലിൽ തളകിലുങ്ങേണം
ചന്തമുള്ള തുടുകവിളിൽ ചന്ദിരൻ വേണം... ഹോ.... ഹോ.. 
പട്ടുടുക്കേണം കാലിൽ തളകിലുങ്ങേണം
ചന്തമുള്ള തുടുകവിളിൽ ചന്ദിരൻ വേണം
അനുരാഗപ്പൂനിലാവേ നാമൊന്നായി ചേർന്നലിയുമ്പോൾ (2)
ആദ്യത്തെ രാവിന്റെ ആശപ്പൂവിടരുമ്പോൾ ആനന്ദത്തിരയിളകുമ്പോൾ..
നിന്റെ മനസ്സിനുള്ളിൽ... മുങ്ങി ഞാൻ മുത്തെടുക്കും....
(പല്ലവി )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalyana Prayamanu

Additional Info

Year: 
2009