പ്രിയതോഴി

പ്രിയതോഴി കരയരുതേ അരുളാം സാന്ത്വനം
പ്രിയതോഴി കരയരുതേ അരുളാം സാന്ത്വനം
ദു:ഖങ്ങളേ......... ദൂരെ....... ദൂരെ...
സ്വപ്നങ്ങളേ...... പോരൂ...... പോരൂ...
മനമിടറാതെ ചിരിമറയാതെ
മണ്ണിൽ കൊഴിയും മോഹങ്ങൾ പൂവിടും....
(പ്രിയതോഴി............ സാന്ത്വനം) 2

എന്നുയിരും നിന്നുയിരും ഒന്നിച്ചിണയ്ക്കിയ ദെെവം ( 2)
ഇന്നു നൽകും നൊമ്പരങ്ങൾ നാളെ വിടരും സൗഭാഗ്യം
ഒരു കയ്യാൽ പ്രഹരിയ്ക്കും മറുകയ്യാൽ തഴുകിടും
വിചിത്രമാം പൊരുളല്ലയോ... ഹേ...സഖീ.... ജീവിതം...
( പ്രിയതോഴി..........സാന്ത്വനം) 2

വാനിറമ്പിൽ പൊൻവിളക്കായ് മിന്നിത്തിളങ്ങുന്ന സൂര്യൻ... (2)
വാഴിരുളിൽ മറഞ്ഞാലും നാളെ വീണ്ടും വന്നണയും...
ഒരു പുറം തമസ്സുള്ള മറുപുറം പ്രഭയുള്ള
തണുപ്പുള്ള തീയല്ലയോ... ഹേ... സഖീ..... ജീവിതം....
( പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
PriyathoZhi

Additional Info

Year: 
2009

അനുബന്ധവർത്തമാനം