മറവി തന്‍ മാനത്തു

മറവി തന്‍ മാനത്തു പെയ്തിറങ്ങി
ഏതോ മധുര നൊമ്പരത്തിന്റെറ വേനല്‍ മഴ
നനയുന്നു ഞാന്‍ നമ്മള്‍ നമ്മളെ പങ്കിട്ട
പ്രണയതുരുത്തിലെ തൂവല്‍ മഴ
(മറവി തന്‍ മാനത്തു)

കറുകനാമ്പിന്‍ കൊമ്പിലന്ന് നാം തൊട്ടപ്പോള്‍
അറിയാതെ കുങ്കുമപ്പൂ വിടര്‍ന്നൂ
കടലോളം സ്നേഹത്തെ മിഴിബിന്ദുവാക്കി
നീ കവിളില്‍ തലോടീ എനിക്കു തന്നു
(മറവി തന്‍ മാനത്തു)

നിറ നിലാവില്‍ മുങ്ങിയന്ന് നാം പാടുമ്പോള്‍
അറിയാതെ ചെമ്പനീര്‍പ്പൂ വിടര്‍ന്നൂ
അതിലൂറും തേന്‍ കണം ശലഭങ്ങളായി
നാം നുകരാന്‍ കിനാവുകള്‍ നെയ്തിരുന്നൂ
(മറവി തന്‍ മാനത്തു)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maravi than maanathu