അമ്മേ ഭുവനേശ്വരീ ദേവീ
അമ്മേ ഭുവനേശ്വരീ...ദേവീ...
അമരാംബികയാം ഹൃദയേശ്വരീ...
അമ്മേ ഭുവനേശ്വരീ...ദേവീ...
അമരാംബികയാം ഹൃദയേശ്വരീ...
സംസാരസാഗരം നീന്തുമടിയനു്
തുണയേകണേ ജഗദീശ്വരീ....
തുണയേകണേ ദേവീ....
സകല സമാന്തര സമ്മോഹിനി നീ
തവ ചരണം പണിയുമ്പോൾ...
(അമ്മേ ഭുവനേശ്വരീ)
ഒരു ജന്മമാകെ ഞാൻ കണ്ട സ്വപ്നങ്ങൾ
ഒടുവിൽ സാർത്ഥകമാകേണമേ....
ഒരുപാടുനാളായ് ഉള്ളിന്റെ ഉള്ളിലായ്
കുടികൊള്ളുമാശകൾ നിറവേറണേ...
എല്ലാം അറിയും എകാന്തവാസിനീ
എൻ ജന്മദാഹം ശമിപ്പിക്കണേ....
ശമിപ്പിക്കണേ.....
(അമ്മേ ഭുവനേശ്വരീ)
വിനകളകറ്റണം എന്റെ മനസ്സിലെ
മതിമോഹങ്ങൾ നടത്തേണമേ...
അസ്വസ്ഥ ചിന്തയാം ദുഃസ്വപ്നമൂർത്തികൾ
താണ്ഡവമാടും ഹൃദയാശ്രമം
അവിടെ ചാമുണ്ഡിയായ് നീ വരേണേ...
എൻ ജന്മദാഹം ശമിപ്പിക്കണേ....
ശമിപ്പിക്കണേ.....
(അമ്മേ ഭുവനേശ്വരീ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Amme bhuvaneswari devi
Additional Info
Lyrics Genre:
ഗാനശാഖ: